- Get link
- X
- Other Apps
أفعال الشك واليقين ഇതിൻ്റെ അർത്ഥം ഒരു പ്രവർത്തിയുടെ ചെയ്തി ഉറപ്പിക്കുക അല്ലെങ്കിൽ സംശയിക്കുക എന്ന് അറിയിക്കുന്നതിനുള്ള ഫിഅലുകൾ എന്നാണ്. ഈ ഫിഅലുകൾ 👇🏽 حسبت، خلت ، ظننت، رأيت، وجدت، زعمت، علمت ഈ ഫിഅലുകൾക്ക് മറ്റ് അർത്ഥങ്ങൾ ഉണ്ടെങ്കിലും علمت ( ഉറപ്പിക്കുക) ൻ്റെ അർത്ഥത്തിന് ഉപയോഗിക്കുമ്പോൾ ഇവകൾ ശേഷം സംഭവിക്കുന്ന രണ്ട് ഇസ്മുകൾക്ക് نصب ചെയ്യും . ഒന്നാമത്തെ ഇസ്മിനെ ഒന്നാം മഫ്ഊൽمفعول اول എന്നും രണ്ടാമത്തെ ഇസ്മിനെ രണ്ടാം മഫ് ഊൽ مفعول ثاني എന്നും വിളിക്കും. ഉദാഹരണം حسبت زيدا فاضلا ( സൈദ് സ്രേഷ്ഠനാണെന്ന് ഞാൻ ഉറപ്പിച്ചു) ظننت زيدا صالحا (സൈദ് നല്ലവനാണെന്ന് ഞാൻ ഉറപ്പിച്ചു) ഇതിൽ حسب ഫിഅല് ശേഷമുള്ള زيد ، فاضل എന്നീ രണ്ട് اسم കൾക്ക് نصب ചെയ്തു.അപ്രകാരം രണ്ടാമത്തെ ഉദാഹരണത്തിലും നടക്കുന്നു .